October 16, 2026

യുവമോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി

0
IMG-20211004-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി യുവമോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ബി.ജെ.പി മാനന്തവാടി നിയോജക മണ്ഡലം ജന.സെക്രട്ടറി വിജയൻ കൂവണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.യുവമോർച്ച ജില്ലാ സെക്രട്ടറി ദിലീപ് കണിയാരം, യുവമോർച്ച മണ്ഡലം പ്രസിഡണ്ട് സുരേഷ് പെരിഞ്ചോല, ബി.ജെ.പി. മാനന്തവാടി ജന.സെക്രട്ടറി ചന്ദ്രൻ അയിനിത്തേരി, രാമചന്ദ്രൻ തലപ്പുഴ, ശരത് കുമാർ , അനീഷ് ആനിയാറ്റിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *