September 24, 2026

വയനാട് ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (04.10.21) 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 656 പേര്‍ രോഗമുക്തി നേടി. 3 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.30 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 118198 ആയി. 113259 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4374 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3766 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം, തവിഞ്ഞാല്‍ 10 വീതം, ബത്തേരി, വൈത്തിരി 8 വീതം, കണിയാമ്പറ്റ, മുട്ടില്‍ 7 വീതം, പൊഴുതന, പുല്‍പള്ളി 6 വീതം, മുള്ളന്‍കൊല്ലി, തൊണ്ടര്‍നാട് 5 വീതം, എടവക, മേപ്പാടി, പൂതാടി 4 വീതം, അമ്പലവയല്‍, മാനന്തവാടി, നെന്‍മേനി 3 വീതം, കല്‍പ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, മീനങ്ങാടി 2 വീതം, നൂല്‍പ്പുഴ, വെള്ളമുണ്ട, വെങ്ങപ്പള്ളി ഓരോന്ന് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്നും വന്ന ഒരു തമിഴ്‌നാട് സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*656 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 110 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 546 പേരുമാണ് രോഗമുക്തരായത്.
*1162 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (04.10.21) പുതുതായി നിരീക്ഷണ ത്തിലായത് 1162 പേരാണ്. 1209 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 14840 പേര്‍. ഇന്ന് പുതുതായി 24 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 556 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 791483 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 787701 എണ്ണത്തിന്റെ ഫലം ലഭിച്ചു. 669503 പേര്‍ നെഗറ്റീവും 118198 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *