April 26, 2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ജില്ലയിലെത്തും

0
Image 1.jpg
കൽപ്പറ്റ: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ (ചാെവ്വ) വൈകീട്ട് 8.30 ന് ജില്ലയിലെത്തും. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിലാണ് താമസം. ഒക്ടോബര്‍ 6 ന് രാവിലെ 10 ന് കല്‍പ്പറ്റയിലെ അംബേദ്കര്‍ മെമ്മോറിയല്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്‌മെന്റ് (അമൃത്), 11.15 ന് അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം, ഉച്ചയ്ക്ക് 12.30 ന് മുത്തങ്ങ വന്യജീവി സങ്കേതം, വൈകീട്ട് 4.15 ന് തൃശ്ശ്‌ലേരി നെയ്ത്തുഗ്രാമം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
ഒക്ടോബര്‍ 7 ന് രാവിലെ 11.15 ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം മൂന്നിന് നാരാങ്ങാകണ്ടി പട്ടികവര്‍ഗ കോളനിയിലെ പഠനമുറിയും ഗവര്‍ണര്‍ സന്ദര്‍ശിക്കും. ഒക്ടോബര്‍ 8 ന് രാവിലെ തിരിച്ചു പോകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *