April 20, 2024

പഴശ്ശിരാജ കോളേജിലെ പൂർവവിദ്യാർത്ഥികൾ ഇന്ത്യയെ തേടി യാത്ര ആരംഭിച്ചു

0
Img 20211005 Wa0009.jpg
പുൽപ്പള്ളി: ഇരുചക്ര വാഹന സുരക്ഷ ബോധവൽക്കരണം എന്ന ലക്ഷ്യത്തോടെ പഴശ്ശിരാജ കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന യാത്രക്ക്‌ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ അനിൽകുമാറും വൈസ് പ്രിൻസിപ്പൽ ഡോ. ദിലീപ് എം ആർ എന്നിവർ ചേർന്നു ഫ്ലാഗ് ഓൺ ചെയ്‌തു. പുൽപ്പള്ളി സ്വദേശികളായ പാളകൊല്ലി കുഴിവേലിൽ അഭിജിത് കെ വർഗീസും ശശിമല ചിറ്റടിയിൽ സി എസ് ജോജിയുമാണ് യാത്ര തുടങ്ങിയത്. കോളേജിലെ മാധ്യമ പഠന വിഭാഗം സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ഇരുചക്ര വാഹനാപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ സുരക്ഷയെപ്പറ്റി പൗരന്മാരെ ബോധവൽക്കരിക്കുക എന്നതാണ് യുവാക്കൾ ലക്ഷ്യമിടുന്നത്. കോളേജ് സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി, ബർസാർ ഫാ.ലാസർ പുത്തൻകണ്ടത്തിൽ,വൈസ് പ്രിൻസിപ്പൽ ഡോ.ദിലീപ്‌ എം ആർ, സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രൊ. താരഫിലിപ്പ്, ജേർണലിസം മേധാവി ഡോ. ജോബിൻ ജോയ്, ബിയോകെമിസ്ട്രി മേധാവി ഡോ. ജോമറ്റ് സെബാസ്റ്റ്യൻ, മൈക്രോബയോളജി മേധാവി അബ്ദുൽ ബാരി, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മത്തായി ആതിര എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. അധ്യാപകരായ ജിബിൻ വർഗീസ്, ലിതിൻ മാത്യു, ഷോബിൻ മാത്യു, ക്രിസ്റ്റീന ജോസഫ് എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *