കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കൽപ്പറ്റ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ലെഖിപൂരിൽ കർഷകരെ കൂട്ടക്കൊല നടത്തിയതിലും ഈ നടപടിയെ ചോദ്യം ചെയ്ത് എഐസിസി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ടി ജെ ഐസക്, കെ അജിത, എസ് മണി, പി വിനോദ് കുമാർ, പി കെ മുരളി, ആയിഷ പള്ളിയാൽ, കെ ശശി കുമാർ, സന്തോഷ് കൈനാട്ടി, ഡിന്റോ ജോസ് എന്നിവർ സംസാരിച്ചു




Leave a Reply