ബിജെപി വയനാട് ജില്ലാകാര്യാലയ കെട്ടിട ഉദ്ഘാടനം ഏഴിന്


Ad
കൽപ്പറ്റ: ഭാരതീയ ജനതാ പാർട്ടി വയനാട് ജില്ലാ കാര്യാലയത്തിന് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 7ന് ഉച്ചക്ക് മൂന്ന് മണിക്ക് നടക്കുമെന്ന് നേതാക്കൾ വയനാട് പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലാ കാര്യാലയമായ മാരാർജി ഭവന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവ്വഹിക്കും. കൽപ്പറ്റ ടൗണിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിർവശത്തായി മൂന്ന് നിലകളിലായാണ് കെട്ടിടം. സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. 4150 സ്‌ക്വയർ ഫീറ്റിലാണ് നിർമ്മിതി. 125 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, മിനി കോൺഫറൻസ് ഹാൾ, ലൈബ്രറി, മീഡിയാ റൂം, തുടങ്ങിയ സൗകര്യങ്ങൾ ഓഫീസിലുണ്ട്. 1965ൽ ഒറ്റ മുറിയിൽ തുടങ്ങിയ ജില്ലാ ഓഫീസ് പാർട്ടി പ്രവർത്തകരുടെ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് ഈ നിലയിൽ എത്തിയത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.മോഹൻദാസ്, പ്രശാന്ത് മലവയൽ കെട്ടിട നിർമ്മാണ കമ്മറ്റി കൺവീനർ പി.ജി. ആനന്ദകുമാർ എന്നിവർ പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *