June 24, 2026

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG-20211005-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ഡൽഹിയിൽ കഴിഞ്ഞ ഒമ്പത് മാസമായി നടന്നു വരുന്ന
ദേശീയ കർഷകപ്രക്ഷോഭത്തിന് പിന്തുണയായി രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ നേതൃത്വത്തിൽ ഇതിൽ ഇതിൽ വിവിധ സമര പരിപാടികൾ നടന്നുവരികയാണ്. ഒക്ടോബർ 9ന് വയനാട്ടിൽ നടക്കുന്ന സംയുക്ത കിസാൻ മോർച്ച ജില്ലാ കൺവെൻഷനും സെമിനാറിന്റെയും ഭാഗമായി സ്വാഗതസംഘം ഓഫീസ് തുറന്നു. കൽപ്പറ്റയിൽ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘടക സമിതി ചെയർമാൻ സൂപ്പി പള്ളിയാൽ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് വാസുദേവൻ, ജനറൽ സെക്രട്ടറി ഉസ്മാൻ, ട്രഷറർ ഹൈദ്രു നവന്യ, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് പി പ്രസന്നകുമാർ, എഫ്ആർഎഫ് സംസ്ഥാന ചെയർമാൻ എൻ ജെ ചാക്കോ, പ്രോഗ്രാം കോർഡിനേറ്റർ പിപി ഷൈജൽ, സംഘടക സമിതി ഭാരവാഹികളായ ഷഹർബാനു, നസീർ കോട്ടത്തറ,ശാലു,സി.പി അഷ്റഫ്, മാടായി ലത്തീഫ്,സിപി ഉമ്മർ എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *