മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ നടത്തി
കല്‍പ്പറ്റ: എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ നടത്തി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരണഘടനപരമായി ഉത്തരവാദിത്വമുള്ള കേന്ദ സര്‍ക്കാറിലെ ഒരു മന്ത്രിപുത്രന്‍ തന്നെ പ്രകോപനത്തിന് പരസ്യമായി തിരികൊളുത്തി കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കൊലപാതകം നടത്തിയ ഭീകരതക്കെതിരെ മഹിളാ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പുഷ്പലത ആവശ്യപ്പെട്ടു. ധര്‍ണയില്‍ ഷേര്‍ളി സെബാസ്റ്റ്യന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി ഉഷ തമ്പി മുഖ്യപ്രഭാഷണം നടത്തി. ചന്ദ്രിക കൃഷ്ണന്‍, സുലോചന ഗോവിന്ദന്‍കുട്ടി, കല്യാണി രാഘവന്‍, ആയിഷ പള്ളിയാല്‍, കെ അജിത, നിത്യ ബിജു, ജസ്സി ജോണി, കെ ഗിരിജ, സന്ധ്യ ലിഷു എന്നിവര്‍ സംസാരിച്ചു.
Leave a Reply