യോഗ്യതയുള്ള അധ്യാപകരില്ല പൂക്കോട് സർവ്വകലാശാലയിൽ പി.പി.ബി.എം കോഴ്സ് താൽക്കാലികമായി നിർത്തി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയിൽ നിലവിലുള്ള ഒരു കോഴ്സ് താൽക്കാലികമായി ഒരു വർഷത്തേക്ക് മരവിപ്പിച്ചു. പൗൾട്രി പ്രോഡക്‌ഷൻ ആൻഡ് ബിസിനെസ്സ് മാനേജ്‌മെന്റ് (പിപിബിഎം) കോഴ്‌സാണ് നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ കുറവ് കാരണം താൽക്കാലികമായി നിറുത്തിവെച്ചത്. 2015ൽ ആരംഭിച്ച ഈ കോഴ്സിന്റെ അവസാന വർഷ വൈവ പരീക്ഷ കഴിഞ്ഞു. പിപിബിഎം കോഴ്സിന് പൂക്കോട് സർവ്വകലാശാലയിൽ 25 സീറ്റാണുള്ളത്. ഈ കോഴ്സിന് ഇപ്പോൾ വിവിധ വർഷക്കാരായി 75 കുട്ടികൾ പടിക്കുന്നുണ്ടെന്നു സർവ്വകലാശാലയ്ക്ക് കീഴിലെ കോഴ്സ് ഡയറക്ടർ പറഞ്ഞു. പ്രസ്തുത കോഴ്സ് പൂർണ്ണമായും നിർത്തലാക്കിയെന്നത് വിരുദ്ധമാണെന്നും അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്ത അധ്യയന വര്ഷം ഈ കോഴ്സ് സർവ്വകലാശാലയുടെ തീരുമാനത്തിന് വിധേയമായി പുനരാരംഭിക്കുന്നതാണ്. വെറ്ററിനറി സയൻസ് കോഴ്സ് കഴിഞ്ഞ ശേഷം പൗൾട്രി സയൻസിൽ പ്രത്യേക പരിശീലനം നേടിയ അധ്യാപകരാണ് പിപിപിഎമ്മിനു ക്ലസ്സെടുക്കുന്നത്. ഇത്തരം അധ്യാപകരുടെ കുറവുമൂലമാണ് കോഴ്സ് താൽക്കാലികമായി നിറുത്തിയത്. 2021 അധ്യയന വർഷത്തിൽ തിരുവാഴാം കുന്നിൽ മാത്രമാണ് ഈ കോഴ്സിന് പ്രവേശനം നൽകുന്നത്. 50 പേർക്കാണ് ഇവിടെ പ്രവേശനം നൽകുന്നത്. കേരളത്തിലും പുറത്തും ഏറെ ജോലി സാധ്യതയുള്ള ഈ കോഴ്സിന് പൂക്കോട് സർവ്വകലാശാലയിൽ വേണ്ടത്ര സൗകര്യങ്ങ്ഹണ് ഒരുക്കിയിട്ടില്ലെന്നു നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. പൗൾട്രി സയൻസിൽ തന്നെ മൂന്നു കോഴ്‌സുകൾ ഇപ്പോൾ പഠിപ്പിക്കുന്നുണ്ട്.



Leave a Reply