ആദിവാസി കോളനിയിൽ ടി വി നൽകി

വൈത്തിരി: പൂക്കോട് ആനമല കോളനിയിൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ അഡ്വ. ടി സിദ്ദിഖ് എംഎൽഎ ടെലിവിഷൻ സംഭാവന ചെയ്തു. കഴിഞ്ഞ മാസവും ഇതേ കോളനിയിൽ വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടനയുടെ സഹകരണത്തോടെ എംഎൽഎ ടിവി നൽകിയിരുന്നു. ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ വർഗീസ്, എം എസ് യൂസഫ് സംഘടനാ പ്രതിനിധികളായ ഡോ. അഖിൽ അബ്ദുല്ല, ജെസ്‌ലി അഹമ്മദ് എന്നിവർ സംബന്ധിച്ചു.



Leave a Reply