എസ്എസ്എഫ് വയനാട് ജില്ലാ ക്യാമ്പസ് അസംബ്ലി ബത്തേരിയിൽ നടക്കും


Ad
കൽപ്പറ്റ : എസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പസ് അസംബ്ലി ഡിസംബർ 12ന് സുൽത്താൻ ബത്തേരിയിൽ നടക്കും. ജില്ല ക്യാമ്പസ് അസംബ്ലിയുടെ പ്രഖ്യാപനം കൽപ്പറ്റയിൽ നടന്നു. എസ്എസ്എഫ് വയനാട് ജില്ലാ സെക്രട്ടറി സഹദ് ഖുതുബി അധ്യക്ഷത വഹിച്ചു. ഐ പി എഫ് ജില്ലാ ഡയറക്ടർ ഡോ. ഇർഷാദ് ജില്ലാ ക്യാമ്പസ് അസംബ്ലി പ്രഖ്യാപിച്ചു. സ്റ്റേറ്റ് ക്യാമ്പസ് സിൻഡിക്കേറ്റ് അംഗം ഷമീൽ നുസ് രി പൈലിപ്പുറം പ്രമേയ പ്രഭാഷണം നടത്തി. ജില്ലാജനറൽ സെക്രട്ടറി നൗഫൽ പിലാക്കാവ് സംസാരിച്ചു.ജില്ലാ ക്യാമ്പസ് സെക്രട്ടറി ഡോ. അർഷാദ് പദ്ധതി അവതരണം നടത്തി.അഷ്റഫ് ബുഖാരി നന്ദി പറഞ്ഞു. എസ്എസ്എഫ് ഡിവിഷൻ ചേമ്പർ അംഗങ്ങളും ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുമാണ് പ്രഖ്യാപനം സംഗമത്തിൽ പങ്കെടുത്തത്. 2022 ജനുവരി 28,29,30 തീയതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന കേരള ക്യാമ്പസ് അസംബ്ലിയുടെ ഭാഗമായാണ് ജില്ലാ ക്യാമ്പസ് അസംബ്ലി നടക്കുന്നത്. മെമ്പർഷിപ്പ് ക്യാമ്പയിൻ, സൗഹൃദ സദസ്സ്, തെരുവ് മാഗസിൻ , യൂണിറ്റ് സമ്മേളനം, സ്നേഹ നബി , സി ക്യൂബ്, തുടങ്ങിയ വിവിധ പദ്ധതികൾ ജില്ലാ ക്യാമ്പസ് അസംബ്ലി യോട് അനുബന്ധിച്ച് നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *