കര്‍ഷക സമരത്തിന് പിന്തുണ; ഐക്യദാര്‍ഢ്യ സമ്മേളനവും വികസന സെമിനാറും സംഘടിപ്പിക്കും. അഡ്വ. പ്രശാന്ത് ഭൂഷന്‍ ശനിയാഴ്ച ജില്ലയില്‍


Ad

 

കല്‍പ്പറ്റ: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ കര്‍ഷക സംഘടനകളും വ്യാപാരി-വ്യവസായി, ട്രേഡ് യൂനിയന്‍ സംഘടനകളും സംയുക്തമായി ഐക്യദാര്‍ഢ്യ സമ്മേളനവും വികസന സെമിനാറും സംഘടിപ്പിക്കുന്നു. സമ്മേളനത്തോടനുബന്ധിച്ച് അഡ്വ. പ്രശാന്ത് ഭൂഷണ്‍  ശനിയാഴ്ച ജില്ലയിലെത്തും. കലക്ടറേറ്റിന് മുന്നില്‍ വര്‍ഷങ്ങളായി സമരം ചെയ്ത് വരുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിനെ അദ്ദേഹം നേരില്‍ കാണുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പ്രസംഗിക്കും. സമ്മേളനത്തില്‍ വയനാടിന്റെ സുസ്ഥിര വികസനവും വയനാട് പാക്കേജും എന്ന വിഷയത്തില്‍ പ്രൊഫ. മേരി ജോര്‍ജ് സെമിനാര്‍ അവതരിപ്പിക്കും. കൂടാതെ സ്വതന്ത്ര കര്‍ഷക സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ഒന്നാം കര്‍ഷക കമ്മീഷന്റെ ഔദ്യാഗിക സിറ്റിംഗും അഡ്വ. പ്രശാന്ത് ഭൂഷന്റെ സാന്നിധ്യത്തില്‍ നടത്തും. സിറ്റിംഗില്‍ ജില്ലയിലെ കര്‍ഷര്‍ക്ക് നേരിട്ടെത്തി കമ്മീഷന്‍ നല്‍കുന്ന ചോദ്യാവലി പൂരിപ്പിച്ച് നല്‍കാം. ഇതിലൂടെ ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി വിദഗ്ധരുമായി കൂടിയാലോചിച്ച് അവക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിനെ ബോധ്യപ്പെടുത്താനാവുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സൂപ്പി പള്ളിയാല്‍, അഡ്വ. ജോണ്‍ ജോസഫ്, അഡ്വ. ബിനോയ് തോമസ്, എം ജെ ചാക്കോ, പി പി ഷൈജല്‍ എന്നിവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *