മാനന്തവാടി – കൊയിലേരി – കൈതക്കൽ റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം: കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റി


Ad
മാനന്തവാടി : മാനന്തവാടി – കൊയിലേരി – കൈതക്കൽ റോഡിൻ്റെ നിർമ്മാണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡു വിഭാഗം അസിസ്റ്റൻറ് എക്സികുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കഴിഞ്ഞ മൂന്നര വർഷമായി നിർമ്മാണം പൂർത്തീകരിക്കാതെ കരാറുകാരനും അധികൃതരും അനാസ്ഥ കാണിക്കുകയാണ്. രണ്ട് പ്രളയകാലത്തും റോഡിൻ്റെ ഇരുവശത്തുമുള്ള ജനങ്ങൾ വീടുകളിലേക്ക്‌ ഇറങ്ങുവാൻ പോലും കഴിയാതെ വലിയ തോതിലുള്ള ദുരിതമാണ് അനുഭവിച്ചത്.46 കോടി രൂപയുടെ നിർമ്മാണം പകുതി പോലും പൂർത്തീകരിക്കാതെ കിടക്കുന്നതിന് ഇടയാക്കിയത് എം എൽ എ യുടേയും പൊതുമരാമത്ത് അധികൃതരുടേയും അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് സണ്ണി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. അഡ്വ.എൻ.കെ.വർഗീസ്, നാരായണവാര്യർ, പി.വി.ജോർജ്ജ്, സിൽവി തോമസ്, എം.ജി.ബിജു, കമ്മനമോഹനൻ, എ.എം. നിശാന്ത്, റ്റി.എ.റെജി,ഡെന്നീസ ൺ കണിയാരം,സുനിൽകുമാർ, അസീസ് വാളാട്, സി.കെ.രത്നവല്ലി , ജേക്കബ് സെബാസ്റ്റ്യൻ ,പി.ഷംസുദ്ദീൻ, എം.പി.ശശികുമാർ മാർഗരറ്റ് തോമസ്, മേരി ദേവസ്യ, സാബു പൊന്നിയിൽ , ഷിബു ജോർജ്ജ് ,സുഹൈർ സി.എച്ച് ,സുശോഭ് കാട്ടിക്കുളം എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *