August 5, 2026

സി. എച്ച് നൂറ്റാണ്ടുകൾക്ക് മുന്നേ നടന്ന യാത്രികൻ; അഡ്വ:റഷീദ് പടയൻ

0
IMG-20211007-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : എം എസ് എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി മർഹൂം സി എച്ച് അനുസ്മരണം നടത്തി. സി. എച്ച് നൂറ്റാണ്ടുകൾക്ക് മുന്നേ നടന്ന യാത്രികനെന്ന് നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. റഷീദ് പടയൻ പറഞ്ഞു. സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഫ്‌വാൻ വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം എം.എസ്. എഫ് പ്രസിഡന്റ് മുത്തലിബ് ദ്വാരക അധ്യക്ഷനായി സംഗമത്തിൽ ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന മണ്ഡലം ജനറൽ സെക്രട്ടറി അനീസ് ആറുവാളിന്ന് ഉപഹാരം നൽകി. എം. എസ്. എഫ് മണ്ഡലം ഭാരവാഹികളായ നുഹ്മാൻ, അജ്മൽ, റുമൈസ്, റിഷാദ്, ഷംസീർ, അജിനാസ് നുഫൈസ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി അനീസ് ആറുവാൾ സ്വാഗതവും ട്രഷറർ നാസർ അഞ്ചുകുന്ന് നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *