എ പ്ലസ് ജേതാവിനെ ആദരിച്ചു


Ad
കല്‍പ്പറ്റ: ഗോത്ര മേഖലയില്‍ നിന്ന് പ്രതിസന്ധികളെയെല്ലാം മറികടന്ന് എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷങ്ങള്‍ക്കും എ പ്ലസ് നേടിയ കല്‍പ്പറ്റ മാടക്കുന്ന് ഊരിലെ എം ആര്‍ തുഷാരയെ ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി (എച്ച് ആര്‍ ഒ സി എസ്) ജില്ലാ കമ്മിറ്റി ആദരിച്ചു. ജേതാവിനുള്ള ഉപഹാരം കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് സമ്മാനിച്ചു. എച്ച് ആര്‍ ഒ സി എസ് ജില്ലാ പ്രസിഡന്റ് കെ പി ഹരിദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ അഡ്വ.എ പി മുസ്തഫ, എച്ച് ആര്‍ ഒ സി എസ് സംസ്ഥാന പ്രസിഡന്റ് പി പി മുഹമ്മദ്, സംസ്ഥാന സെക്രട്ടറി പി കെ സുബൈര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ ജി രവീന്ദ്രന്‍, കെ രാജന്‍, എം പി നവാസ് പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *