August 6, 2026

ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ “ഇഞ്ച” സിനിമ പോസ്റ്റർ പ്രകാശനം ഗവർണർ നിർവഹിച്ചു

0
IMG-20211008-WA0005.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നിയമങ്ങളെക്കുറിച്ചുള്ള അവബോധമില്ലാതെ ജില്ലയിൽ 18 വയസ്സിന് താഴെയുള്ള വിവാഹങ്ങൾ കഴിച്ച പട്ടികവർഗ്ഗത്തിൽപ്പെട്ട 250 ൽ പരം ആളുകൾ പോക്സോ കേസുകളിൽപ്പെട്ടിട്ടുണ്ട്. ഇവരിൽ പലരും ജയിലിൽ കഴിയുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പരിഗണിച്ച് പട്ടിക വർഗ്ഗത്തിൽപ്പെട്ടവർക്ക് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും പട്ടിക വർഗ്ഗ വികസന വകുപ്പും സംയുക്തമായി നിർമ്മിക്കുന്ന ഇഞ്ച സിനിമയുടെ പോസ്റ്റർ പ്രകാശനം ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ റസ്റ്റ്‌ ഹൗസിൽ വെച്ച് നിർവഹിച്ചു. നിർമ്മാതാവ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയാണ്. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. രാജേഷ് കഥയെഴുതിയ സിനിമയുടെ തിരക്കഥ / സംവിധാനം ഭാസ്കരൻ ബത്തേരിയാണ്. ചടങ്ങിൽ 
ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പട്ടികവർഗ്ഗക്കാർക്കായി നടത്തുന്ന ഈ വർഷത്തെ 
ക്ലാറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൃദുല എന്ന വിദ്യാർത്ഥിക്ക് ഗവർണർ ലാപ്ടോപ് വിതരണം ചെയ്തു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം രാജ്ഭവന്റെ പേന സമ്മാനിച്ചു. ജില്ലാ പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജ് എ. ഹാരിസ് ചടങ്ങിൽ സന്ദേശം നൽകി. ഫസ്റ്റ്. ക്ലാസ്സ്‌ അഡിഷണൽ ജില്ലാ ജഡ്ജ് എം. വി. രാജകുമാര, ചീഫ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് ഹരിപ്രിയ പി. നമ്പ്യാർ, സുൽത്താൻ ബത്തേരി സബ് ജഡ്ജ് ആനിറ്റ് ജോസഫ്, അഡ്വ. സി. സി.
മാത്യു എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ, ഐ. റ്റി. ഡി. പി. പ്രൊജക്റ്റ്‌ കോ – ഓർഡിനേറ്റർ കെ. സി. ചെറിയാൻ ലിങ്ക് പ്രൊഡ്യൂസർ, അഭിനേതാക്കളായ മിസ്സ്‌ തീർത്ത (ഇഞ്ച ), കെ. ചന്ദ്രൻ (വെള്ളൻ )തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *