June 13, 2026

ജില്ലയില്‍ 389 പേര്‍ക്ക് കൂടി കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.18

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (08.10.21) 389 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 285 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 15.18 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 119654 ആയി. 115050 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3754 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3284 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെന്‍മേനി 47, മീനങ്ങാടി 40, പൂതാടി 34, മുട്ടില്‍ 30, മാനന്തവാടി 28, ബത്തേരി 25, അമ്പലവയല്‍ 19, തൊണ്ടര്‍നാട് 18, തവിഞ്ഞാല്‍ 15, തിരുനെല്ലി 14, വെള്ളമുണ്ട 13, കല്‍പ്പറ്റ 12, പനമരം, പൊഴുതന 11 വീതം, മേപ്പാടി, പുല്‍പ്പള്ളി 9 വീതം, വൈത്തിരി 8, എടവക, മുള്ളന്‍കൊല്ലി 7 വീതം, കോട്ടത്തറ, പടിഞ്ഞാറത്തറ തരിയോട് 6 വീതം, മൂപ്പൈനാട് 5, വെങ്ങപ്പള്ളി 4, നൂല്‍പ്പുഴ 2, കണിയാമ്പറ്റ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ തമിഴ്‌നാട്ടില്‍ നിന്നും വന്ന 2 മാനന്തവാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
*285 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 55 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 230 പേരുമാണ് രോഗമുക്തരായത്.
*1243 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.10.21) പുതുതായി നിരീക്ഷണത്തിലായത് 1243 പേരാണ്. 1381 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13609 പേര്‍. ഇന്ന് പുതുതായി 21 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1801 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 797928 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 797396 എണ്ണത്തിന്റെ ഫലം ലഭിച്ചു. 677742 പേര്‍ നെഗറ്റീവും 119654 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *