ക്ലീൻ ഗ്രീൻ എടവക ശുചിത്വ വാരാചരണം സമാപിച്ചു


Ad
എടവക : ക്ലീൻ ഗ്രീൻ എടവകയുടെയും ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച ശുചിത്വ വാരാചരണ പരിപാടികൾ സമാപിച്ചു. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ ജനപ്രതിനിധികളെ ആദരിച്ചു. 
ശുചിത്വ വാരാചരണ
ത്തോടനുബന്ധിച്ച് ഹരിത കർമ സേനാംഗങ്ങളെ ആദരിക്കൽ, നേതൃത്വ പരിശീലന ക്ലാസ്സുകൾ, സെമിനാറുകൾ, ശുചിത്വ സന്ദേശ മാരത്തോൺ, പാഴ് വസ്തു നിർമിത ഉല്പന്ന പ്രദർശനം, സ്വച്ഛ് രഥയാത്ര, ജനകീയ ചുമർച്ചിത്ര രചന , ഗാന്ധിജി അനുസ്മരണം, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കീഴിൽ നടപ്പിലാക്കുന്ന ദ്രവ മാലിന്യ സംസ്കരണ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.സുരേഷ് ബാബു, ശുചിത്വ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ കെ.അനൂപ്, വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ഷിഹാബ് അയാത്ത്, ജെൻസി ബിനോയി , ബ്ലോക്ക് മെമ്പർ ഇന്ദിര പ്രേമ ചന്ദ്രൻ , മെമ്പർമാരായ സി.എം.സന്തോഷ്, ബ്രാൻ അഹമ്മദ് കുട്ടി, ലിസ്സി ജോൺ , സെക്രട്ടറി പി.കെ.ബാലസുബ്രഹ്മണ്യൻ വി.ഇ.ഒ ഷൈജിത്ത്. വി.എം , മുൻ ജനപ്രതിനിധികളായ എ.എം. കുഞ്ഞിരാമൻ, കെ.ടി. പ്രകാശൻ , ആമിന അവറാൻ, ജിൽസൺ തൂപ്പുങ്കര, മനു .ജി. കുഴിവേലി, സിന്ധു കുഴിവേലി പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *