ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ പരിസരം പി ടി എ യുടെ നേതൃത്വത്തിൽ വൃത്തിയാക്കി


Ad
മാനന്തവാടി: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എൽ എഫ് യു പി സ്കൂൾ പരിസരം കാട് വെട്ടി വൃത്തിയാക്കി. പി ടി എ യുടെ നേതൃത്വത്തിൽ പെരുവക 'വിപഞ്ചിക' യും അഗ്നിശമന സേനാംഗങ്ങളും അടങ്ങിയ അമ്പതോളം പേരാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ അരുൺ കുമാർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശശി കുമാർ അധ്യക്ഷത വഹിച്ചു. സീമ മാമച്ചൻ ,പുഷ്പ കെ എ എന്നിവർ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *