October 14, 2026

വയനാട് ജില്ലയില്‍ 263 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.64

0
IMG-20210801-WA0043.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 263 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 474 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.64 ആണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 120235 ആയി. 115902 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3600 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3272 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
നെൻമേനി 26, തൊണ്ടർനാട് 24, വെള്ളമുണ്ട 20, ബത്തേരി 19, മീനങ്ങാടി 17, തവിഞ്ഞാൽ 15, മുള്ളൻകൊല്ലി 14, എടവക, മാനന്തവാടി 13 വീതം, പനമരം 12, കൽപ്പറ്റ, മുട്ടിൽ, പടിഞ്ഞാറത്തറ 11 വീതം, കോട്ടത്തറ 9, പുൽപ്പള്ളി 8, വൈത്തിരി 7, പൂതാടി 6, അമ്പലവയൽ, മേപ്പാടി 5 വീതം, നൂൽപ്പുഴ, പൊഴുതന 4 വീതം, വെങ്ങപ്പള്ളി 3, തിരുനെല്ലി 2, കണിയാമ്പറ്റ, മൂപ്പൈനാട്, തരിയോട് ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്‌. ഇതിനു പുറമെ കർണ്ണാടകയിൽ നിന്നും വന്ന വെള്ളമുണ്ട സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*474 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 437 പേരുമാണ് രോഗമുക്തരായത്.
*1014 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.10.21) പുതുതായി നിരീക്ഷണത്തിലായത് 1014 പേരാണ്. 1277 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13190 പേര്‍. ഇന്ന് പുതുതായി 32 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1337 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 801052 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 800587 എണ്ണത്തിന്റെ ഫലം ലഭിച്ചു. 680352 പേര്‍ നെഗറ്റീവും 120235 പേര്‍ പോസിറ്റീവുമാണ്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *