April 19, 2024

പിൻവാതിൽ നിയമനങ്ങൾ ആരോഗ്യ വകുപ്പിനെ തകർക്കും: കേരള എൻ.ജി.ഒ അസോസിയേഷൻ

0
Img 20211012 Wa0125.jpg
പിൻവാതിൽ നിയമനങ്ങൾ ആരോഗ്യ വകുപ്പിനെ തകർക്കും: കേരള എൻ.ജി.ഒ അസോസിയേഷൻ
മാനന്തവാടി: ജീവനക്കാർക്ക് ന്യായമായി ലഭിക്കേണ്ട പ്രമോഷനുകൾ പോലും തടഞ്ഞു കൊണ്ട് പിൻവാതിൽ നിയമനങ്ങൾക്ക് സാഹചര്യം ഒരുക്കുകയാണ് ഇടതു സർക്കാർ, ഇത്തരം നിയമനങ്ങൾ ആരോഗ്യ മേഖലയെത്തന്നെ തകർക്കുമെന്നും ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ അഭിപ്രായപ്പെട്ടു. കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ജില്ലാ മെഡിക്കൽ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വകുപ്പിലെ അമിതജോലി ഭാരത്തിന് ശാശ്വത പരിഹാരം കാണുക, ജെ എച്ച് ഐ/ ജെ പി എച്ച് എൻ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപടികൾ ത്വരിതപ്പെടുത്തുക, ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുക, കോവിഡ് ബാധിതരായ ജീവനക്കാർക്ക് മതിയായ വിശ്രമം ലഭ്യമാക്കുന്ന തരത്തിൽ മാനദണ്ഡങ്ങൾ പുനക്രമീകരിക്കുക, രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. എൻ.ജെ ഷിബു, കെ.ടി ഷാജി, സുരേഷ് ബാബു, സി.ജി.ഷിബു, എം.ജി.അനിൽകുമാർ, അഗസ്റ്റിൻ എൻ വി, വി.ജി. ജഗദൻ, എം എ ബൈജു, സിനീഷ് ജോസഫ്, എം.വി സതീഷ്, ശരത് ശശിധരൻ തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *