മഴ : ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒക്‌ടോബര്‍ 15 വരെ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ എ. ഗീത അറിയിച്ചു. ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുളളതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുളള പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടല്‍ സാധ്യതയുളള പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറി താമസിക്കാനും തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



Leave a Reply