സൈക്ലിങ്ങ് വീഡിയോ റിലീസ് ചെയ്തു
സൈക്ലിങ് വീഡിയോ റിലീസ് ചെയ്തു.
കൽപ്പറ്റ: ജില്ലാ സൈക്ലിംങ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്ലിങ്ങിന്റെ പ്രാധാന്യം എല്ലാ ആളുകളിലേക്കു എത്തിക്കുക എന്ന ഉദ്ധേശ്യത്തോടെ നിർമിച്ച സൈക്ലിങ്ങ് വീഡിയോ റിലീസ് ചെയ്തു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉത്ഘാടനം ചെയ്തു. സൈക്ലിങ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു, ജില്ലാ പ്രസിഡന്റ് സത്താർ വിൽട്ടൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർമാൻ ടി.കെ.രമേഷ് മുഖ്യാതിഥിയായിരുന്നു. സലീം കടവൻ , സാജിദ് എൻ.സി, അനീസ് കെ. മാപ്പിള , പ്രേംജി ഐസക് , ഷിംജിത്ത് ദാമു, സോളമൻ എൽ എ, ലൂക്കാ ഫ്രാൻസിസ് , മിഥുൻ വർഗീസ്, സുധീഷ് സി.പി എന്നിവർ സംസാരിച്ചു
Leave a Reply