June 25, 2026

വയനാട് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64, 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 285 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (15.10.21) 286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 91 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 285 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121514 ആയി. 117732 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3019 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2777 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി 25, വെള്ളമുണ്ട 23, മുട്ടിൽ 21, മീനങ്ങാടി , പൊഴുതന 20 വീതം, പനമരം 19, കൽപ്പറ്റ 16, നെന്മേനി 15, ബത്തേരി ,പുൽപ്പള്ളി 14 വീതം , നൂൽപ്പുഴ 12 , കോട്ടത്തറ 11, എടവക 10, മുള്ളൻ കൊല്ലി , വൈത്തിരി 9 വീതം, കണിയാമ്പറ്റ 8 ,അമ്പലവയൽ, തവിഞ്ഞാൽ 6 വീതം , പടിഞ്ഞാറത്തറ, പൂതാടി, തരിയോട്, തിരുനെല്ലി 5 വീതം, മേപ്പാടി 4, തൊണ്ടർനാട് 2, വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌. ഇതിനുപുറമെ കർണാടകയിൽ നിന്നും വന്ന ബത്തേരി സ്വദേശിനിക്കും രോഗം സ്‌ഥിരീകരിച്ചു.

*91 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 13 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 78 പേരുമാണ് രോഗമുക്തരായത്.

*651 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.10.21) പുതുതായി നിരീക്ഷണത്തിലായത് 651 പേരാണ്. 942 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9927 പേര്‍. ഇന്ന് പുതുതായി 30 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1413 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 809644 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 807423 എണ്ണത്തിന്റെ ഫലം ലഭിച്ചു. 685909 പേര്‍ നെഗറ്റീവും 121514 പേര്‍ പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *