May 8, 2024

നീലഗിരിയെ വിറപ്പിച്ച നരഭോജി കടുവയെ പിടികൂടി

0
Img 20211015 Wa0175.jpg
നീലഗിരിയിൽ നരഭോജി കടുവയെ പിടികൂടി
 ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും ഭീതി വിതച്ച്​ വിഹരിച്ചിരുന്ന നരഭോജി കടുവയെ മയക്കുവെടി​െവച്ച് ജീവനോടെ പിടികൂടി. വെള്ളിയാഴ്​ച രാവിലെ മസിനഗുഡി വനമേഖലയിൽവെച്ചാണ്​ കടുവയെ പിടികൂടിയത്​. ഒരു വർഷത്തിനിടെ നാലുപേരെയാണ്​ കടുവ കൊന്നത്​. ഇതിന്​ പുറമെ മുപ്പതോളം വളർത്തുമൃഗങ്ങളെയും കടുവ കൊന്നിരുന്നു. മൂന്നാഴ്ചക്കാലമായി കേരള- തമിഴ്​നാട്​ വനം ജീവനക്കാർ ഉൾപ്പെടെ 150 പേരടങ്ങുന്ന സംഘമാണ്​ കടുവയെ പിടികൂടാൻ നിയോഗിക്കപ്പെട്ടത്​. വ്യാഴാഴ്​ച രാത്രി പത്ത്​ മണിയോടെ മയക്കു​വെടിയേറ്റ കടുവ വനത്തിനുള്ളിലേക്ക്​ കടന്നിരുന്നു. കടുവയെ വെടിവെച്ച്​ കൊല്ലാൻ തമിഴ്​നാട്​ വനം വകുപ്പ്​ ഉത്തരവിട്ടിരുന്നു​െവങ്കിലും മദ്രാസ്​ ഹൈകോടതി ഇടപെട്ട്​ ജീവനോടെ പിടികൂടാൻ ഉത്തരവിടുകയായിരുന്നു. ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിലെത്തിച്ച്​ കടുവക്ക്​ തുടർ ചികിൽസ ലഭ്യമാക്കുമെന്ന്​ വനം മന്ത്രി പ റ ഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *