November 6, 2026

വയനാട് ജില്ലയില്‍ 217 പേര്‍ക്ക് കൂടി കോവിഡ് : ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.37

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (16.10.21) 217 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 312 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.37 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121731 ആയി. 118045 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2993 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2761 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

അമ്പലവയല്‍ 32, മാനന്തവാടി 29, മീനങ്ങാടി, ബത്തേരി 17 വീതം, എടവക , കല്‍പ്പറ്റ, പനമരം 13 വീതം, മുട്ടില്‍ 11, പുല്‍പ്പള്ളി 10, കണിയാമ്പറ്റ, മുള്ളന്‍ക്കൊല്ലി 8 വീതം, കോട്ടത്തറ 7, പൂതാടി 6, മേപ്പാടി, നെന്മേനി 5, നൂല്‍പ്പുഴ 4, തവിഞ്ഞാല്‍, തിരുനെല്ലി, വെങ്ങപ്പള്ളി 3 വീതം, പടിഞ്ഞാറത്തറ, തരിയോട്, തൊണ്ടര്‍നാട്, വെള്ളമുണ്ട 2 വീതം, മൂപ്പൈനാട്, പൊഴുതന ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

*312 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 42 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 270 പേരുമാണ് രോഗമുക്തരായത്.

*752 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.10.21) പുതുതായി നിരീക്ഷണത്തിലായത് 752 പേരാണ്. 894 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9785 പേര്‍. ഇന്ന് പുതുതായി 45 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1767 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 811411 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 809365 എണ്ണത്തിന്റെ ഫലം ലഭിച്ചു. 687634 പേര്‍ നെഗറ്റീവും 121731 പേര്‍ പോസിറ്റീവുമാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *