May 15, 2024

സ്വച്ഛ് സര്‍വ്വെക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വെ: പൊതുജനങ്ങള്‍ക്ക് പങ്കാളികളാകാം

0

ദേശീയതലത്തില്‍ നടക്കുന്ന സ്വച്ഛ് സര്‍വ്വെക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വേയില്‍ ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് രണ്ടായിരം രൂപ വിലയുള്ള ബ്ലൂ ടൂത്ത് ഇയര്‍ ഫോണ്‍ സമ്മാനം ലഭിക്കും. രാജ്യത്ത് മികച്ച രീതിയില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന ജില്ലകളെ തിരഞ്ഞെടുക്കാനുള്ള സര്‍വ്വേയാണ് സ്വച്ഛ് സര്‍വ്വെക്ഷന്‍ ഗ്രാമീണ്‍.
ജില്ലയുടെ മികച്ച ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി വോട്ട് ചെയ്യാം. പരമാവധി വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയികളെ നിശ്ചയിക്കുന്നത്. ജില്ലയുടെ പുരസ്‌ക്കാര നിറവിലേക്കായി സര്‍വ്വെ പ്രക്രിയയില്‍ ഏവരും പങ്കെടുക്കണ മെന്ന് ജില്ലാ കളക്ടര്‍ എ.ഗീത അഭ്യര്‍ത്ഥിച്ചു. മികച്ച രീതിയില്‍ പങ്കാളിത്തം ഉറപ്പാക്കുന്ന വകുപ്പുകളെയും, സംഘടനകളെയും, സ്ഥാപനങ്ങളെയും ജില്ലാതലത്തില്‍ ആദരിക്കുകയും അനുമോദന സാക്ഷ്യപത്രം നല്‍കുകയും ചെയ്യും.
സര്‍വ്വെയില്‍ എങ്ങിനെ പങ്കാളിയാകാം
സ്വച്ഛ് സര്‍വ്വെക്ഷന്‍ ഗ്രാമീണ്‍ സര്‍വ്വേയില്‍ രണ്ട് രീതിയില്‍ പങ്കെടുക്കാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ബാര്‍കോഡ് സ്‌കാന്‍ ചെയ്‌തോ എസ് എസ് ജി 2021 എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ https://ssg2021.in/Citizenfeedback എന്ന വെബ്‌സൈറ്റിലൂടെയോ സര്‍വ്വേയില്‍ പങ്കെടുക്കാം. ആദ്യം ഭാഷ തിരഞ്ഞെടുക്കണം. തുടര്‍ന്ന് സംസ്ഥാനം , ജില്ല , പേര് , ഫോണ്‍ നമ്പര്‍ , വയസ്സ് തുടങ്ങിയവ രേഖപ്പെടുത്താം . വിവരങ്ങള്‍ സമര്‍പ്പിക്കുമ്പോള്‍ സര്‍വ്വേയിലെ ചോദ്യങ്ങള്‍ കാണാം. യെസ് / നോ തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്താല്‍ അടുത്ത ചോദ്യത്തിലേക്ക് പോവും. എല്ലാ ചോദ്യങ്ങള്‍ക്കും ഇത്തരത്തില്‍ ഉത്തരം നല്‍കിയാല്‍ സര്‍വ്വേ വിജയകരമായി പൂര്‍ത്തീകരിച്ചു എന്ന സന്ദേശം കാണാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുമായോ 04936-203223 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *