മേപ്പാടി ചൂരല്‍മല റോഡ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ അടിയന്തിര യോഗം ചേര്‍ന്നു

കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാറിന്റെ മലയേര ഹൈവേയുടെ ഭാഗമായി വരുന്ന മേപ്പാടി-ചൂരല്‍മല റോഡ് പ്രവര്‍ത്തി ആരംഭിച്ച് കരാറില്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും പണി പൂര്‍ത്തീയാക്കാന്‍ കഴിഞ്ഞിട്ടില്ല അതോടൊപ്പം തന്നെ ഈ റോഡ് കടന്ന് പോകുന്ന പ്രദേശത്തെല്ലാം റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമിയെല്ലാം തേയില കമ്പനികളുടെതാണ് ആ ഭൂമികളെല്ലാം തന്നെ വിട്ടു കൊടുക്കാത്ത സാഹചര്യത്തിലും സ്‌റ്റോപ്പ് മെമ്മോ കാരണം നിലവില്‍ നടന്ന് കൊണ്ടിരുന്ന പ്രവൃത്തി നിര്‍ത്തി വെക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മന്ത്രിക്ക് എം എല്‍ എ നിവേദനം നല്‍കിയത്. പദ്ധതി വേഗത്തിലാക്കുന്നതിന് വേണ്ട നടപടികള്‍ കൈകൊള്ളാന്‍ മന്ത്രിയോട് എം.എല്‍.എ ആവശ്യപെട്ടിരുന്നു. തുടര്‍ന്നാണ് സ്ഥലം എം എല്‍ എ അഡ്വ ടി സിദ്ധീഖിന്റെ അധ്യക്ഷതയില്‍ അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തത്. യോഗം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യ്തു. സേറ്റോപ്പ് മെമ്മോ ക്ലിയര്‍ ചെയ്ത് കിഫ്ബി നിര്‍ത്തിവെച്ച പ്രവര്‍ത്തി തുടങ്ങാനും പ്രവൃത്തി തുടരാന്‍ വേണ്ടി ആവശ്യമായ സ്ഥലം തോട്ടം ഉടമകളില്‍ നിന്ന് ലഭ്യമാക്കാന്‍ വേണ്ട നടപടി ത്വരിതപെടുത്താനും കലക്ടറെ യോഗം ചുമതലപെടുത്തി. യോഗത്തില്‍ കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ (സി.ഇ), എക്‌സി. എഞ്ചിനീയര്‍ പി.ഡബ്യു.ഡി റോഡ്‌സ് കല്‍പ്പറ്റ, കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍, പൊതുമരാമത്ത് മന്ത്രിയുടെ പി.എസ്, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയര്‍ പി.ഡബ്യു.ഡി റോഡ്‌സ് സബ്ബ് ഡിവിഷന്‍ കല്‍പ്പറ്റ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍, കൂടാതെ കോണ്‍ട്രാക്ടറുടെ പ്രതിനിധിയും പങ്കെടുത്തു.



Leave a Reply