സ്കൂൾ തുറക്കൽ: സന്തോഷ നിമിഷങ്ങൾ കൈറ്റ് വിക്ടേഴ്സിൽ പങ്കുവെക്കാം

നവംബർ 1 ന് സ്കൂൾ തുറക്കുന്നതിന്റെ സന്തോഷം കുട്ടികൾക്കും രക്ഷിതാകൾക്കും അധ്യാപകർക്കും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പങ്കുവെക്കാൻ കൈറ്റ് അവസരമൊരുക്കുന്നു. വീടുകളിലെ അടച്ചിരുപ്പിന് ശേഷം സ്കൂളിലേക്ക് തിരികെ വരുന്ന കുട്ടികളുടെ ആഹ്ളാദവും അനുഭവങ്ങളും പങ്കുവെക്കാം. ഡിജിറ്റൽ ക്യാമറയിലോ നല്ല ക്യാമറ ക്വാളിറ്റിയുള്ള മൊബൈലിലോ ശബ്‌ദ വ്യക്തതയോടെ ഷൂട്ട് ചെയ്ത വീഡിയോകളാണ് വേണ്ടത്. പരമാവധി മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ എം പി 4 ഫോർമാറ്റിലായിരിക്കണം. അയക്കുന്ന ആളിന്റെ പേരും വിലാസവും ഫോൺ നമ്പറും ബന്ധപ്പെട്ട സ്കൂളിന്റെ പേരും ഉൾപ്പെടെ കൈറ്റ് വിക്ടേഴ്സിന്റെ ചാനലുകളിൽ സംപ്രേഷണ അനുമതി നൽകിയും വേണം സൃഷ്ടികൾ അയക്കാൻ. കൈറ്റിന്റെ ജില്ലാ ഓഫീസുകളിലേക്ക് ഇ മെയിൽ വഴിയാണ് വീഡിയോകൾ സമർപ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്നവ മാത്രമായിരിക്കും സംപ്രേഷണം ചെയ്യുക. ജില്ലാതല ഇ മെയിൽ വിലാസങ്ങൾ കൈറ്റ് വെബ്സൈറ്റായ www.kite.kerala. gov.in ലെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ലഭിക്കും.ഒക്ടോബർ 25 നകം വീഡിയോകൾ ലഭിക്കേണ്ടതാണ്.



Leave a Reply