സമഗ്ര കാൻസർ നിയന്ത്രണ പദ്ധതിയുമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്

മീനങ്ങാടി: ഗ്രാമപഞ്ചായത്തിൽ സമഗ്ര കാൻസർ നിയന്ത്രണ പദ്ധതി ആരംഭിക്കുന്നു. മീനങ്ങാടി സാമൂഹികാ രോഗ്യകേന്ദ്രത്തിന്റെയും കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായ സന്നദ്ധ പ്രവർത്തകർക്കുള്ള തീവ്രപരിശീലന പരിപാടിക്ക് ഒക്ടോബർ 30 ന് തുടക്കമാകും. കോവിഡിനോടൊപ്പം അതിശക്തമായി കാൻസറിനെതിരെ എന്ന മുദ്രാവാക്യവുമായാണ് പദ്ധതി നടപ്പാക്കുന്നത്.
ആശാവർക്കർമാർ ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയ സന്നദ്ധപ്രവർത്തകർക്കാണ് വളണ്ടിയർ പരിശീലനം നൽകുന്നത്. പദ്ധതിയുടെ അടുത്ത ഘട്ടമായി പരിശീലനം ലഭിച്ച വളണ്ടിയർമാർ മുഴുവൻ വീടുകളും സന്ദർശിച്ച് കാൻസർ ബോധവൽക്കരണം, കാൻസർ സാധ്യതാലക്ഷണം ഉള്ളവരെ കണ്ടെത്തൽ , സർവ്വ എന്നീ പ്രവർത്തനങ്ങൾ നടത്തും, പഞ്ചായത്തിലെ 34000 ത്തോളം ആളുകളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ഗ്യഹസന്ദർശനപരിപാടി. ഇതിന്റെ അടിസ്ഥാനത്തിൽ കാൻസർ സാധ്യത ലക്ഷണം സംശയിക്കുന്നവരെ ഗ്രാമതലഫിൽറ്റർ ക്യാമ്പിൽ മലബാർ കാൻസർ കെയർ സൊസൈറ്റി വിദഗ്ധ പരിശോധനകൾക്ക് വിധേയമാക്കും. മെഗാക്യാമ്പിൽ അത്യാധുനിക സൗകര്യങ്ങളടങ്ങിയ സഞ്ചരി ക്കുന്ന ആശുപ്രതിയായ സഞ്ചീവനി ടെലി ഓങ്കോളജി യൂണിറ്റിന്റെ സേവനം ലഭ്യമാക്കും, വായിലെ കാൻസർ, സ്തനാർബുദം, ഗർഭാശയ കാൻസർ, വൻകുടൽ-മലാശയകാൻസർ തുടങ്ങി കൂടുതലായി കണ്ടുവരുന്ന കാൻസറുകളെല്ലാം വളരെ നേരത്തെ കണ്ടെത്തുന്നതിനുളള അൾട്രാസൗണ്ട് സ്കാൻ, ഡിജിറ്റൽ മാമോഗ്രാം ; ലാബ്. വീഡിയോ കോൺഫറൻസിംങ് സംവിധാനം തുടങ്ങിയവയെല്ലാം ഉപയോഗപ്പെടുത്തിയാണ് പരിശോധന, കാൻസർ സ്ഥിരീകരിക്കുന്നവർക്ക് കോടിയേരി മലബാർ കാൻസർ സെന്ററിൽ ചികിത്സക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാക്കും. വളരെ നേരത്തെയുള്ള അവസ്ഥയിൽ കാൻസർ കണ്ടെത്തുന്ന തിനാൽ പൂർണ്ണ ചികിത്സ സാധ്യമാക്കുകയും പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ ആകുമെന്നതും പദ്ധതിയുടെ നേട്ടമാണ്. നവംബർ 30 നകം പദ്ധതിയുടെ എല്ലാഘട്ടങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.



Leave a Reply