August 4, 2026

വിദ്യാര്‍ത്ഥികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്ന് വിതരണം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ നല്‍കുന്നു. രക്ഷിതാക്കളുടെ സമ്മതപത്രം ലഭ്യമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനുളള മരുന്ന് നല്‍കുന്നത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പു തന്നെ പരമാവധി വിദ്യാര്‍ത്ഥികള്‍ക്ക് മരുന്ന് നല്‍കുവാനാണ് ലക്ഷ്യമിടുന്നത്. 21 ദിവസത്തെ ഇടവേളകളിലാണ് മരുന്ന് നല്‍കുക. ഒരു ഗുളിക വീതം വെറും വയറ്റില്‍ തുടര്‍ച്ചയായി മൂന്നു ദിവസം കഴിക്കണം. 21 ദിവസം കൂടുമ്പോഴും തുടര്‍ച്ചയായി മൂന്നു ദിവസം ഗുളിക കഴിക്കണം. ജില്ലയിലെ ആദ്യഘട്ട വിതരണം ഒക്ടോബര്‍ 25 മുതല്‍ 27 വരെ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, ഡിസ്പന്‍സറികള്‍ എന്നിവ മുഖേന നടത്തും. സര്‍ക്കാര്‍, എന്‍.എച്ച്.എം. ഡോക്ടര്‍മാര്‍ക്കു പുറമേ സ്വകാര്യ ഹോമിയോ ഡോക്ടര്‍മാരും ഇതില്‍ പങ്കാളികളാകും. കോവിഡ് മാനദണ്ഡം പാലിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായി www.ahims.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന കുട്ടിയുടെ ആധാര്‍ നമ്പറോ രക്ഷിതാവിന്റെ ഫോണ്‍ നമ്പറോ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അറിയിക്കുന്ന നിശ്ചിത തീയതിയില്‍ ആ സ്ഥാപനത്തില്‍ എത്തി മരുന്ന് കൈപ്പറ്റണം. ആശുപത്രികള്‍ക്കു പുറമേ കിയോസ്‌കുകള്‍ സ്ഥാപിച്ചും മരുന്നുവിതരണം നടത്തും. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലു വരെയാണ് മരുന്നു വിതരണം. ഈ ക്രമീകരണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഹോമിയോപ്പതി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശോഭ അറിയിച്ചു. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ 1800-599-2011.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *