ചുമര്‍ ചിത്ര രചന : എന്‍ട്രികള്‍ ക്ഷണിച്ചു
കൽപ്പറ്റ: ജില്ലയില്‍ ഐ സി ഡി എസ് ദിനത്തിനോടനുബന്ധിച്ച് ''അമ്മയ്ക്കും കുഞ്ഞിനും കരുതലായി അങ്കണവാടികള്‍'' എന്ന ആശയം ഉള്‍കൊണ്ടുള്ള ചുമര്‍ ചിത്രങ്ങള്‍ ചെയ്യുന്നതിന് മിനിയേച്ചര്‍ സഹിതമുള്ള എന്‍ട്രികള്‍ ക്ഷണിച്ചു.കളക്ടറേറ്റ് വളപ്പിലുള്ള ക്രെഷ് കെട്ടിടത്തിലെ ചുമരില്‍ അഞ്ച് മീറ്റര്‍ നീളത്തിലാണ് ചുമര്‍ ചിത്രം വരയ്ക്കാനുള്ളത്. ചുമര്‍ ചിത്ര രചനയ്ക്ക് വേണ്ട ആവിശ്യമായ സാധനങ്ങള്‍ സഹിതം പരമാവധി തുക 8000 രൂപയാണ്.അപേക്ഷകള്‍ മിനിയേച്ചര്‍ സഹിതം നവംബർ 27 ന് വൈകീട്ട് 5 ന് മുന്‍പായി ലഭിക്കത്തക്ക വിധത്തില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ സി ഡി എസ് സെല്‍ വയനാട് കല്‍പ്പറ്റ -673122 , എന്ന വിലാസത്തില്‍ ലഭ്യമാകണം .



Leave a Reply