November 6, 2026

വയനാട് ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 13.74 357 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (24.10.21) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 357 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 310 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.74 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123908 ആയി. 120,535 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2562 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2412 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

മാനന്തവാടി 27 , കൽപ്പറ്റ , പടിഞ്ഞാറത്തറ 26 വീതം , ബത്തേരി 25 , പനമരം 23 , മീനങ്ങാടി 22 , മുട്ടിൽ 17 , കോട്ടത്തറ 16 , മേപ്പാടി , മുള്ളൻ കൊല്ലി 15 വീതം , പുൽപ്പള്ളി , വെള്ളമുണ്ട 14 വീതം , എടവക , വൈത്തിരി 10 വീതം , പൂതാടി 9 , അമ്പലവയൽ 7 , മൂപ്പൈനാട് 6 , കണിയാമ്പറ്റ 5 , നെന്മേനി , തവിഞ്ഞാൽ , തൊണ്ടർനാട്‌ 4 വീതം , പൊഴുതന , തരിയോട് 3 വീതം , നൂൽപ്പുഴ , തിരുനെല്ലി 2 വീതം , വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തി ലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ കർണാടകയിൽ നിന്ന് വന്ന മേപ്പാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു

* 357 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 18 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 339 പേരുമാണ് രോഗമുക്തരായത്.

*703 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.10.21) പുതുതായി നിരീക്ഷണത്തിലായത് 703 പേരാണ്. 827 പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7532 പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1476 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 823686 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 823219 എണ്ണത്തിന്റെ ഫലം ലഭിച്ചു. 699311 പേര്‍ നെഗറ്റീവും 123908 പേര്‍ പോസിറ്റീവുമാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *