April 26, 2024

സുഗന്ധഗിരിയിലെ ആദിവാസി കാപ്പികര്‍ഷകര്‍ക്ക് കൈത്താങ്ങ്; സുഗന്ധഗിരി കോഫി ഷോപ്പ് ഉദ്ഘാടനം ചെയ്തു

0
Img 20211025 Wa0030.jpg
കല്‍പ്പറ്റ: സുഗന്ധഗിരിയിലെ ആദിവാസി കാപ്പികര്‍ഷകര്‍ക്ക് കൈത്താങ്ങായി സുഗന്ധഗിരി കാപ്പി വിപണിയിലേക്ക്. സുഗന്ധഗിരി കോഫി ഷോപ്പ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. എച്ച് ഡി എഫ് സി ബേങ്ക് പരിവര്‍ത്തന്‍ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ആണ് സുഗന്ധഗിരി ട്രൈബല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സുഗന്ധഗിരി കാപ്പിയെ വിപണിയിലെത്തിക്കുന്നത്.
വയനാടന്‍ കാപ്പി ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വിപണി മൂല്യവും ബ്രാന്‍ഡ് മൂല്യവും വിലമതിക്കാന്‍ ആവാത്തത് ആണെന്നും ഇതിനു വേണ്ടി ജില്ലാ പഞ്ചായത്ത് വിപുലമായ പദ്ധതികള്‍ നടപ്പാക്കുമെന്നും ഷംസാദ് മരക്കാര്‍ പറഞ്ഞു.
1100 ഹെക്ടര്‍ വിസ്തൃതിയുള്ള സുഗന്ധഗിരിയിലെ തികച്ചും പ്രകൃതിദത്തമായ ആവാസവ്യവസ്ഥയില്‍ ആദിവാസി സമൂഹം തൊണ്ണൂറ് ശതമാനം പ്രദേശവും കാപ്പി, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍ എന്നിവ കൃഷിചെയ്യുന്നു. ജൈവ സമ്പന്നമായ സുഗന്ധഗിരിയിലെ തനത് വൃക്ഷങ്ങളുടെ നിഴലില്‍ വളരുന്ന റോബസ്റ്റാ കാപ്പിയെ തികഞ്ഞ ഗുണനിലവാരത്തോടെ 200 -ലധികം ആദിവാസി കുടുംബങ്ങളുടെ ഉപജീവന സാധ്യതകള്‍ പരിഹരിക്കുന്നതിനായി ഉത്പാദനം മുതല്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വിപണനം വരെ ഫലപ്രദമായ സംയോജന കോഫിമൂല്യ ശൃംഖലയാണ് എം എസ് സ്വാമിനാഥന്‍ ഗവേഷണനിലയം നടപ്പിലാക്കി വരുന്ന പദ്ധതി ലക്ഷ്യമിടുന്നത്. സുഗന്ധഗിരി ട്രൈബല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉള്ള പതിനൊന്ന് അംഗ സംഘമാണ് കല്‍പ്പറ്റ സൂര്യ കോംപ്ലക്‌സില്‍ ആരംഭിച്ചിട്ടുള്ള കോഫീഷോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ചടങ്ങില്‍ കോഫി പ്രോസസ്സിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ്‌റോസ്‌ന സ്റ്റെഫി നിര്‍വഹിച്ചു. സുഗന്ധഗിരി കോഫീഷോപ്പിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് അംഗം എന്‍ സി പ്രസാദ് നബാര്‍ഡ് എ ജി എം വി ജിഷക്ക് നല്‍കി പ്രകാശനം ചെയ്തു. എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ വി ഷക്കീല, സീനിയര്‍ ഡയറക്ടര്‍ എന്‍ അനില്‍കുമാര്‍, ഷിജില്‍, തുഷാര, കെ വി രാമന്‍, എന്‍ ഗോപാലകൃഷ്ണന്‍, കെ വി ദിവാകരന്‍, ജോസ് സെബാസ്റ്റ്യന്‍, ഡോ.ടിന്റു, ഡോ സുമ എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *