August 4, 2026

വയനാട് ജില്ലയില്‍ 166 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്-10.07 239 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (26.10.21) 166 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.07 ആണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124268 ആയി. 121019 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2554 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2397 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

ബത്തേരി 29, മുട്ടില്‍ 24, മീനങ്ങാടി 19, പൂതാടി 17 , അമ്പലവയല്‍ 16 , മാനന്തവാടി 11 , കല്‍പ്പറ്റ 8 , പുല്‍പ്പള്ളി 7 , നെന്മേനി , പടിഞ്ഞാറത്തറ , പനമരം 4 വീതം , മുള്ളന്‍കൊല്ലി , തിരുനെല്ലി , വൈത്തിരി 3 വീതം , കണിയാമ്പറ്റ , മേപ്പാടി , പൊഴുതന , തവിഞ്ഞാല്‍ , വെള്ളമുണ്ട 2 വീതം , കോട്ടത്തറ , മൂപ്പൈനാട് , നൂല്‍പ്പുഴ ,വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചത്.

*239 പേര്‍ക്ക് രോഗമുക്തി*

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 9 പേരും, വീടുകളില്‍ നിരീക്ഷണ ത്തിലായിരുന്ന 230 പേരുമാണ് രോഗമുക്തരായത്.

*759 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.10.21) പുതുതായി നിരീക്ഷണത്തിലായത് 759 പേരാണ്. 679 പേര്‍ നിരീക്ഷണകാലം പൂര്‍ത്തി യാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7583 പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2275 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 826309 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 825260 എണ്ണത്തിന്റെ ഫലം ലഭിച്ചു. 700992 പേര്‍ നെഗറ്റീവും 124268 പേര്‍ പോസിറ്റീവുമാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *