June 24, 2026

കേരള ബാങ്ക് അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

0
IMG-20211027-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കേരള ബാങ്കിന്റെ ഓഹരിയുടമകളായ അംഗസംഘങ്ങള്‍ക്കുള്ള അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും ബിസിനസ് അവലോകന യോഗവും നടന്നു. കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന വയനാട് ജില്ലയിലെ സംഘങ്ങള്‍ക്കാണ് ഓഫീസില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. കേരള ബാങ്ക് ഡയറക്ടര്‍ പി ഗഗാറിൻ നെല്ലൂർനാട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മനു ജി കുഴിവേലിക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് വയനാട് സി.പി.സി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നബാർഡ് ഡി.ഡി.എം വി ജിഷ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ കെ കെ വിശ്വനാഥന്‍, കെ ടി കുഞ്ഞബ്ദുള്ള, പി ഒ ശ്രീധരൻ, പി കെ ജോർജ്, കേരള ബാങ്ക് വയനാട് സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എൻ നവനീത് കുമാർ, സീനിയർ മാനേജർ പി സി ടോമി, അഗ്രികൾച്ചറൽ ഓഫീസർ ആശ ഉണ്ണി, പബ്ലിക് റിലേഷൻസ് ഓഫീസർ സി സഹദ്, പി.ഡി.സി റിസോഴ്‌സ് പേഴ്‌സണ്‍ സി കെ വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *