September 9, 2026

സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ, ബി.ടി.രണദിവെ സ്മാരക പഠന കേന്ദ്രം നിര്‍മ്മിക്കുന്നു

0
CPIM-Flag.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: സി.പി.ഐ(എം) ന്റെ ജില്ലയിലെ തലമുതിര്‍ന്ന നേതാക്കളിലൊരാളായിരുന്ന പി.കുഞ്ഞിക്കണ്ണന്‍ സംഭാവാന ചെയ്ത വൈത്തിരിയിലെ സ്ഥലത്ത് ആണ് പഠനകേന്ദ്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ജില്ലയിലെ രാഷ്ട്രീയ സംഘടനാ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും പ്രത്യയശാസ്ത്ര പഠന കാര്യങ്ങള്‍ക്കും ടി.എസ് പഠന കേന്ദ്രത്തിന് ഒരു കമ്മിറ്റി പ്രവര്‍ത്തിച്ച്
വരുന്നുണ്ട് പ്രസ്തുത പഠന കേന്ദ്രത്തിന്റെ പ്രവര്‍ത്തങ്ങളെ കുടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും വിധമാണ് ഇത്തരത്തില്‍ പഠന കേന്ദ്രത്തിന് ആവശ്യമായ സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ സമുന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ, ബി.ടി.രണദിവെ എന്നിവരുടെ സ്മാരകമായാണ് പഠന കേന്ദ്രത്തിന്റെ കെട്ടിടം നിര്‍മ്മിക്കുന്നത്. നവംബര്‍ 1 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ജനകീയമായണ് ഫണ്ട് പിരിവ് ജില്ലയിലെ സി.പി.ഐ(എം) ന്റെ 780 ബ്രാഞ്ചുകളിലും വീടുകള്‍ കേന്ദ്രികരിച്ചാണ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചത്. വീടുകളില്‍ കവര്‍ നല്‍കി ഫണ്ട് വാങ്ങുന്നതിനാണ് തീരുമാനം. പഠന കേന്ദ്രത്തിന്റെ ഫണ്ട് കലക്ഷന്‍ വിജയിപ്പിക്കണമെന്ന് സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *