October 16, 2026

സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി

0
IMG-20211028-WA0015.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഓട്ടോ ചാര്‍ജ് പുതുക്കി നിശ്ചയിക്കുക, പെട്രോള്‍, ഡീസല്‍ വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക, പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് പിന്‍വലിക്കുക, 15 വര്‍ഷം പഴക്കമുള്ള വാഹനം പൊളിക്കുവാനുള്ള കരിനിയമം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം. എസ് ടി യു ജില്ലാ പ്രസിഡന്റ് സി മൊയ്തീന്‍ കുട്ടി പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി ഐ ടി യു കല്‍പ്പറ്റ ഏരിയാ പ്രസിഡന്റ് പി കെ അബു അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് ടി മണി, ബി എം എസ് ജില്ലാ പ്രസിഡന്റ് സുരേഷ്, ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് പി കെ മുരളി, ടി യു സി ഐ സംസ്ഥാന പ്രസിഡന്റ് ശ്യാം പി മാത്യൂ എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു. കമറുദ്ദീന്‍, റിയാസ്, എസ് ടി യു ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി കെ എം അബുബക്കര്‍, കെ ഷൗക്കത്ത്, ചന്ദ്രന്‍, മോഹനന്‍, ഹംസ എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. കെ വി ഗിരീഷ് സ്വാഗതം പറഞ്ഞ യോഗത്തില്‍ കുഞ്ഞൂട്ടി നന്ദി പ്രകാശിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *