May 17, 2024

കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഒളിവിൽ പോയ ആറ് പ്രതികൾ കിഴങ്ങി.

0
Collagemaker 20211028 1532019402.jpg
സ്വന്തം ലേഖകൻ
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയിഞ്ചിലെ ബാവലി സെക്ഷനിലെ അമ്പത്തിയെട്ടിലാണ് എട്ട് വയസ്സ് വയസ് പ്രായം വരുന്ന എകദേശം പത്ത് ക്വിൻ്റൽ തുക്കം വരുന്ന കാട്ടുപോത്തിനെ 2021 ജൂലൈ 12ന്  വെടിവെച്ച് കൊന്നത്. ഇറച്ചിക്കയാക്കുന്നതിനിടയിലാണ് പടിഞ്ഞാറത്തറ തിരുവങ്ങാടൻ മെയ്തു അന്ന് തന്നെ വനം വകുപ്പിൻ്റെ പിടിയിലായിരുന്നു. ജൂലൈ 12ന് പൂലർച്ചെ ഏഴ് പേര് അടുങ്ങുന്ന സംഘം വനത്തിൽ കയറിയത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിലാണ് പ്രതികൾക്ക് ഹൈകോടതി ഉപധികളേടെ മുൻകൂർ ജ്യാമം അനുവദിച്ചത്. പഴയ വൈത്തിരി മടക്കാട്ടിൽ ഷൗക്കത്ത് (33) സുൽത്താൻ ബത്തേരി കുപ്പാടി അസിഫ്(40) അച്ചൂർ കുന്നത്ത് സിദ്ധിഖ്(47) കോഴിക്കോട് കൊടുവള്ളി തിയ്യക്കണ്ടി കുണ്ടത്തിൽ മുഹമ്മദ് ഫാസിൽ (37)പടിഞ്ഞാറത്തറ കുപ്പാടിത്തറ തെറ്റത്ത് അസസ്സ്(29) നല്ലൂർനാട് വൈശ്യൻ അയുബ്ബ് ( 40) എന്നിവരാണ് കിഴsങ്ങിയത്.ഇവരെ ചേദ്യം ചെയ്തതിന് ശേഷം മാനന്തവാടി കോടതിയിൽ ഹാജരക്കി. മാനന്തവാടി ബാവലി അമ്പത്തിയെട്ടിൽ വനം വകുപ്പിൻ്റെ വാച്ചർമാർ താമസിക്കുന്ന ഷെഡിന് സമീപം മെയിൻ റോഡിൽ നിന്ന് അമ്പത് മീറ്റർ മാറിയാണ് കാട്ട പോത്തിനെ വെടി വെച്ച് കൊന്നത്.തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതികൾ സഞ്ചാരിച്ചിരുന്ന താർ ജീപ്പും എത്തിയോസ് കാറും വനംവകുപ്പ് പിടികൂടിയിരിന്നു..അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ, മാനന്തവാടി റെയിഞ്ച് ഓഫിസർ രാമ്യ രാഘവൻ, തോൽപ്പെട്ടി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ കെ എം അബുദുൾഗഫൂർ, തിരുനെല്ലി അപ്പപ്പാറ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.വി ജയപ്രസാദ്,  ഫോറസ്റ്റർമാരയ കെ.എ രാമകൃഷ്ണൻ, എം.വി സുരേന്ദ്രൻ, പി.നന്ദകുമാർ, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കിയത്
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *