October 13, 2026

പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം വയലാർ അനുസ്മരണം നടത്തി

0
IMG-20211030-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കവി, ഗാന രചയിതാവ് എന്നീ നിലകളിൽ മലയാളി മനസ്സുകളിൽ സ്ഥിര പ്രതിഷ്ഠ നേടിയ വയലാർ രാമവർമയെ മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം അനുസ്മരിച്ചു. പ്രമുഖ ഗായകനായ എ.ജനാർദ്ദനൻ വയലാറിന്റെ നിരവധിഗാനശകലങ്ങൾ ആലപിച്ചു കൊണ്ട് അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. നൃത്താദ്ധ്യാപകനായ മനോജ് മാസ്റ്റർ ഗാനമാലപിച്ചു. സെക്രട്ടറി അരുൺ ഇ.വി , ജനാർദ്ദനൻ മാസ്റ്റർക്ക് ഉപഹാരം സമർപ്പിച്ചു. ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത, ഷാജൻ ജോസ്, എ.അയൂബ് തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *