September 1, 2026

ബിരുദ പരീക്ഷകള്‍ യഥാസമയം നടത്താൻ വി.സിക്ക് ചുമതല നല്‍കി കാലിക്കറ്റ് സെനറ്റ് യോഗം.

0
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് : അക്കാദമിക മൂല്യത്തിന് കോട്ടമില്ലാതെയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചും ബിരുദ പരീക്ഷകള്‍ നടത്തി സമയത്തിന് ഫലം പ്രസിദ്ധീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗം വൈസ് ചാന്‍സലറെയും പരീക്ഷാ കണ്‍ട്രോളറെയും ചുമതലപ്പെടുത്തി.
2019-ല്‍ പ്രവേശനം നേടിയവരുടെ മൂന്ന് മുതല്‍ ആറു വരെ സെമസ്റ്റര്‍ പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. മെയ് അവസാനത്തോടെയെങ്കിലും ഫലം പ്രസിദ്ധീകരിക്കുകയാണ് ലക്ഷ്യം. ഇത്രയധികം പരീക്ഷകള്‍ ഒരുമിച്ച് നടത്തുന്നത് പരീക്ഷാഭവന്‍ ജീവനക്കാര്‍ക്കും മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ക്കും പ്രയാസമാകും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിലാണ്  തീരുമാനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *