June 4, 2026

എൻഡോ സൾഫാൻ ദുരിത ബാധിതരോട് സർക്കാർ അവഗണനക്ക് തെളിവായി വിവരാവകാശ മറുപടി

0
CollageMaker_20211030_1419287742.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രത്യേക ലേഖകൻ
മീനങ്ങാടി.                                         സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് കാസർഗോട്ടെ എൻഡോ സൾഫാൻ ദുരിത ബാധിതരെ തികച്ചും അവഗണിക്കുകയാണെന്നതിന്റെ തെളിവാണ് വിവരാവകാശ അപേക്ഷയിൽ അവർ തന്ന മറുപടി,.. പരിസ്ഥിതി പ്രവർത്തകൻ തോമാസ് അമ്പലവയൽ നൽകിയ വിവരവകാശ അപേക്ഷയിൽ കിട്ടിയ മറുപടിയിലാണ് സർക്കാരിൻ്റെ അനാസ്ഥ പ്രകടമായത്.
ദുരിത ബാധിതരെ കണ്ടെത്താൻ നടത്തിയ ക്യാമ്പുകളും , എത്ര രോഗികളെ കണ്ടെത്തിയെന്നതും, സുപ്രീം കോടതി വിധിയിലും, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിലും എടുത്ത നടപടികളെ കുറിച്ചോ , ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട റെമഡിയേഷൻ സെല്ലിന്റെ പ്രവർതനങ്ങളെക്കുറിച്ചോ , ചികിത്സാ സൗകര്യം, പെൻഷൻ, റേഷൻ , വിദ്യാഭ്യാസ സംവിധാനങ്ങൾ, ദുരിത ബാധിതർക്കു നൽകിയ നഷ്ടപരിഹാരം തുടങ്ങിയ പല വിവരങ്ങളും സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ ക്രോഡീകരിച്ചിട്ടില്ലെന്ന മറുപടി എൻഡോ സൾഫാൻ ദുരിത ബാധിതതരുടെ പ്രശ്നങ്ങളിൽ സർക്കാർ കാണിച്ചിട്ടുള്ള അവഗണനയാണ് പുറത്തു വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *