June 24, 2026

ജില്ലയില്‍ 269 പേര്‍ക്ക് കൂടി കോവിഡ്;4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
IMG_20211031_175717.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (31.10.21) 269 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125731 ആയി. 122233 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2683 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2534 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മീനങ്ങാടി 31, മാനന്തവാടി 21 ,  കൽപ്പറ്റ 19 , വെള്ളമുണ്ട 16 , മുട്ടിൽ , മേപ്പാടി 15 വീതം , തവിഞ്ഞാൽ 14 , എടവക , ബത്തേരി 12 , വൈത്തിരി 11 , നൂൽപ്പുഴ , പുൽപ്പള്ളി 10 വീതം , പൊഴുതന 9 , പടിഞ്ഞാറത്തറ , പനമരം , അമ്പലവയൽ 8 വീതം , കാണിയാമ്പറ്റ , കോട്ടത്തറ 7 വീതം , നെന്മേനി , തരിയോട് , തൊണ്ടർനാട് 6 വീതം , മൂപ്പൈനാട് , പൂതാടി 5 വീതം , മുള്ളൻകൊല്ലി 4 , തിരുനെല്ലി 2 , വെങ്ങപ്പള്ളി ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്‌.
ഇതിനുപുറമെ  മാലിദ്വീപിൽ നിന്നും വന്ന  മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
*329 പേര്‍ക്ക് ഇന്ന് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 24   പേരും  വീടുകളിൽ  നിരീക്ഷണത്തിലായിരുന്ന 305 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.
*1011 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.10.21) പുതുതായി നിരീക്ഷണത്തിലായത് 1011 പേരാണ്. 1013  പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7898 പേര്‍. ഇന്ന് പുതുതായി 31 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1091 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 832926 സാമ്പിളുകളാണ് പരിശോധനയ്ക്ക്  അയച്ചത്.ഇതില്‍ 831166 എണ്ണത്തിന്റെ ഫലം ലഭിച്ചു. 705435 പേര്‍ നെഗറ്റീവും 125731 പേര്‍  പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *