നുണയുടെ വർത്തമാന കാലഘട്ടത്തിൽ ഇന്ത്യൻ ദേശീയത ചോദ്യം ചെയ്യപ്പെടുന്നു: ഡോ. സരിൻ

കൽപ്പറ്റ: നുണകളാൽ കെട്ടിപ്പൊക്കുന്ന ബിംബവത്കരണത്തിൻ്റെ വർത്തമാന കാലഘട്ടത്തിൽ ഇന്ത്യൻ ദേശിയത വിക്രതമാക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.പി. സരിൻ അഭിപ്രായപ്പെട്ടു. ആധുനിക കാലത്തിൽ പുതുതലമുറയിലേക്ക് തെറ്റായ ദേശീയബോധം വളർത്തുന്നതിന് ഗൂഢമായ ഇടപെടലുകളാണ് ഭരണകൂടം നടത്തുന്നത്. കേരള എൻ.ജി.ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണത്തോടനുബന്ധിച്ച് 'വിക്രതമാക്കപ്പെട്ട ദേശീയതയുടെ കാലഘട്ടത്തിൽ മുറിവേറ്റ ഇന്ത്യൻ ജനാധിപത്യം' എന്ന വിഷയത്തിൽ നടത്തിയ വെബിനാറിനോടനുബന്ധിച്ച് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. നീർവാരം സ്കൂൾ അധ്യാപിക പി.ഡി ബാബി, കേരളവർമ്മ കോളേജ് അസിസ്റ്റൻ്റ് പ്രഫസർ അരുൺ കരിപ്പേൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.സുനിൽ, സംസ്ഥാന സെക്രട്ടറിമാരായ രഞ്ജു കെ.മാത്യു, അംബിക കുമാരി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എൻ.ജെ.ഷിബു, ജില്ലാ ട്രഷറർ കെ.ടി.ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ എസ് ബെന്നി, സജി ജോൺ, വി.ആർ ജയപ്രകാശ്, ടി. അജിത്ത്കുമാർ, ജില്ലാ ഭാരവാഹികളായ സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി അനിൽകുമാർ, ലൈജു ചാക്കോ, എൻ.വി അഗസ്റ്റിൻ, ഡെന്നിഷ് മാത്യു, സി.ആർ അഭിജിത്ത്, എം എ ബൈജു, കെ.ജി.പ്രശോഭ്, ഇ.വി. ജയൻ, പി.ജെ.ഷിജു, ബി.സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു



Leave a Reply