വൈത്തിരി താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യത്തോടെ ഉച്ചഭക്ഷണം നൽകി ഡി വൈ എഫ് ഐ

വൈത്തിരി: ഡി വൈ എഫ് ഐ വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ സ്റ്റീൽ പാത്രത്തിൽ ഉച്ച ഭക്ഷണം നൽകുന്ന പദ്ധതി ആരംഭിച്ചു. പരിപാടി ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്‌ഘാടനം നിർവഹിച്ചു. കെ എസ് ഹരിശങ്കർ അധ്യക്ഷനായി.ആശുപത്രി സൂപ്രണ്ട് ഡോ:ഷെറിൻ, ആർ എം ഒ ദിവ്യ, എസ് ചിത്ര കുമാർ, അനസ് റോസ്ന സ്റ്റെഫി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എം രമേശ് സ്വാഗതവും, ബ്ലോക്ക് ട്രെഷറർ സി എച്ച് ആഷിഖ് നന്ദിയും പറഞ്ഞു.



Leave a Reply