മാസ വെള്ളാട്ടും ഓണസദ്യയും ഞായറാഴ്ച

മാനന്തവാടി : പെരുവക ശ്രീ മുത്തപ്പൻ മടപ്പുരയിൽ മാസ വെള്ളാട്ടിനൊപ്പം ആദ്യമായി ഓണ സദ്യയൊരുക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനം. സെപ്തംബർ നാലിനാണ് ഓണ സദ്യയെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2019 മുതലാണ് പെരുവക ശ്രീമുത്തപ്പൻ മടപ്പുരയിൽ മാസ വെള്ളാട്ട് ആരംഭിച്ചത്. ഇംഗ്ലീഷ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് മുത്തപ്പൻ വെള്ളാട്ട് നടക്കുന്നത്. മുത്തപ്പൻ വെള്ളാട്ടിനൊപ്പം നേർച്ചയുടെ അടിസ്ഥാനത്തിൽ ഭഗവതി വെളളാട്ടും ഗുളികൻ വെള്ളാട്ടും നടന്നു വരുന്നുണ്ട്. ആദ്യമായാണ് ഓണ സദ്യയൊരുക്കാൻ ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. സെപ്തംബർ നാല് ഞായറാഴ്ച മുത്തപ്പൻ, ഭഗവതി വെള്ളാട്ടുകൾക്കൊപ്പം ഉച്ചയ്ക്ക് ഓണസദ്യയൊരുക്കാനാണ് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. അന്ന് ഉച്ചയ്ക്ക് 12.30 ന് മലയിറക്കൽ ഒരു മണിക്ക് ഓണസദ്യ, 3.30 ന് മുത്തപ്പൻ വെള്ളാട്ട് 4.30 ന് ഭഗവതി വെള്ളാട്ടും രാത്രി ഏഴ് മണിക്ക് അന്നദാനവും ഉണ്ടാകും. വാർത്താ സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാർ, ശങ്കരൻ മടയൻ, കെ.സതീഷൻ തുടങ്ങിയവർ പങ്കെടുത്തു.



Leave a Reply