April 20, 2024

കാൻസറിൻ്റെ പ്രഥമ ഡിജിറ്റൽ റജിസ്റ്ററി വരുന്നു

0
Img 20220903 Wa00222.jpg
റിപ്പോർട്ട്.സി.ഡി. സുനീഷ്…..
ബത്തേരി : പൊതുജനങ്ങൾക്ക് കൂടി 
പരിശോധിക്കാവുന്ന തരത്തിൽ കാൻസർ രോഗികളുടെ സമഗ്രമായ വിവരങ്ങൾ അടങ്ങിയ ,ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ റജിസ്റ്ററി തയ്യാറായി. 
പ്രശസ്ത കാൻസറായ 
കോഴിക്കോട്ടെ ആശുപത്രിയായ എം.വി. ആർ. കാൻസർ സെൻ്റർ ഫോർ ആൻറ് റിസേർച്ച് ഇൻസ്റ്റിററ്റ്യൂട്ടാണ് ഈ റജിസ്റ്ററി തയ്യാറാക്കിയിരിക്കുന്നത്.
2019 വർഷത്തിൽ എം.വി. ആറിൽ എത്തിയ രോഗികളുടെ വിവരം സമഗ്രമായി റജിസ്റ്ററിയിൽ
ആദ്യ ഘട്ടത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 
ബത്തേരിയിൽ നടക്കുന്ന കാൺകോൺ 2022 കോൺഫറൻസിൽ വെച്ച് റജിസ്റ്ററ്റി ,എൻ.' സി. ഡി. ഐ. ആർ ഡയറക്ടർ ഡോ.പ്രശാന്ത് മാത്തൂർ റജിസ്റ്ററി പ്രകാശനം ചെയ്തു.
കാൻസർ വൈറസ് ഗവേഷകർക്കും ,ഡോക്ടർമാർക്കും വിദ്യാർത്ഥികൾക്കും സർക്കാരുകൾക്കും കാൻസറിനെ ഫലപ്രദമായി നേരിടാൻ ഉള്ള പ്രതിരോധ കവചം തീർക്കാൻ ഈ റജിസ്റ്ററി പ്രയോജനപ്പെടും.
കാൻസർ വൈറസ് നേരത്തെ കണ്ടെത്തിയാൽ ആധുനീക സാങ്കേതിക വിദ്യയുടെ കൂടി സഹായത്തോടെ നല്ല ചികിത്സ ഉറപ്പ് വരുത്താൻ ഉള്ള ചർച്ചകൾ ആരോഗ്യ മേഖലയിൽ സജീവമായ ഈ കാലത്ത് അതിലേക്ക് ഫലപ്രദമായി എത്തിപ്പെടാനും ,തന്ത്രങ്ങൾ മെനയാനും ഈ റജിസ്റ്ററിലെ വിവരങ്ങൾ കൂടി പര്യാപ്തമാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *