വ്യാപാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും കൂടിയാലോചന യോഗം സംഘടിപ്പിച്ചു

തരുവണ : വെള്ളമുണ്ട പഞ്ചായത്തിനെ പ്ലാസ്റ്റിക്, മാലിന്യ മുക്ത മാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ വ്യാപാരികളുടെയും, ആരോഗ്യ പ്രവർത്തകരുടെയും കൂടിയാലോചന യോഗം ഗ്രാമ പഞ്ചായത്തു ഹാളിൽ വെച്ച് ചേർന്നു. ഗ്രാമ പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ. കെ. ജംഷീർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി അഷ്‌റഫ് ആദ്ധ്യക്ഷം വഹിച്ചു. പ്ലാസ്റ്റിക്കിന് ബദൽ സംവിധാനം ഉണ്ടാകുന്നത് വരെ സാവകാശം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. പൊല്യൂഷൻ കൺട്രോൾ ബോർഡ് അസിസ്റ്റന്റ് എഞ്ചിനീയർ ഗോകുൽ ദേവു, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബിനു, സന്തോഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ കൊടുവേരി അമ്മദ്, സെൽമ, വ്യാപാരി പ്രതിനിധികളായി കമ്പ അബ്ദുള്ളഹാജി, ഉസ്മാൻ പള്ളിയാൽ, സാജൻ, നാസർ നരിപ്പറ്റ, അബ്ദുൽ റഹ്‌മാൻ, കെ. ടി. കാലിദ്, റഫീഖ്, ഇസ്മായിൽ, മുഹമ്മദാലി,തുടങ്ങിയവർ സംസാരിച്ചു.



Leave a Reply