ആം ആദ്മി പാർട്ടി ജില്ലാതല മെമ്പർഷിപ്പ് ഡ്രൈവിന് തുടക്കമായി

കൽപ്പറ്റ: സംസ്ഥാന തലത്തിൽ ആരംഭിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലയിൽ തുടക്കം കുറിച്ചു. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നടന്ന പരിപാടിയിൽ ആം ആദ്മി പാർട്ടി ജില്ലാ കൺവീനർ അജി കൊളോണിയ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി റഫീഖ് കമ്പളക്കാട് ഷാൾ അണിയിച്ച് പുതിയ പ്രവർത്തകന് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. join.aapkerala.org എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് മെമ്പർഷിപ്പിന് അപേക്ഷിക്കേണ്ടത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജില്ലയിൽ മികച്ച രീതിയിലാണ് ആം ആദ്മി പാർട്ടിയുടെ പ്രവർത്തനമെന്ന് ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ പറഞ്ഞു. ഈ മെമ്പർഷിപ്പ് ഡ്രൈവോടെ ആം ആദ്മി പാർട്ടി ജില്ലയിൽ ഒരു പ്രധാന ശക്തിയായി മാറും. ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ കൺവീനർ അജി കൊളോണിയ, സൽമാൻ റിപ്പൺ, ഗഫൂർ കോട്ടത്തറ, റഫീഖ് കമ്പളക്കാട്, ജുനൈസ് മുട്ടിൽ, തുടങ്ങിയവർ സംസാരിച്ചു.



Leave a Reply