ഓണാഘോഷ പരിപാടിയും ആതുര സേവകരെ ആദരിക്കലും

പനമരം : പനമരം മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗഹൃദ സംഗമവും നടത്തി പരിപാടി പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു..പനമരം ആശ്രയാ പെയിൻ ആൻഡ് പാലിയേറ്റീവ് യുണിറ്റിൽ 18 വർഷമായി സൂത്യർഹമായ സേവനം ചെയ്തു വരുന്ന ഇന്ദിര വിജയൻ പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡയാലിസിസ് യൂണിറ്റിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന അഭിലാഷ് കുന്നത്ത് കരയെയും ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് മെമ്പർ സുനിൽകുമാറിന്റെ അധ്യക്ഷതയിൽ പനമരം വിജയാഅക്കാദമിയിൽ നടന്ന പരിപാടിയിൽ ബെന്നി ചെറിയാൻ, ഹസീന കുണ്ടാല , സുലൈമാൻ അമാനി. ഇന്ദിരാ വിജയൻ, അഭിലാഷ്, കുന്നത്തുംകര എന്നിവർ സംസാരിച്ചു.
തുടർന്ന് കലാ കായിക സാംസ്കാരിക പരിപാടികളും നടന്നു. മുജീബ് റഹ്മാൻ കെ കെ, സ്വാഗതവും റെജി ജോൺ നന്ദിയും പറഞ്ഞു.



Leave a Reply